Tuesday, May 26, 2009

പഞ്ചകർമ്മചികിത്സകൾ- തട്ടിപ്പും വാസ്തവവും

പഞ്ചകർമ്മചികിത്സകൾ- തട്ടിപ്പും വാസ്തവവും

ഇൻഡ്യക്ക് അകത്തും പുറത്തുമുള്ള പലരിൽ നിന്നും ധാരാളം അന്വേഷണങ്ങൾ ഇതിനെപ്പറ്റി എനിക്കു വരാറുണ്ട്. “എനിക്ക് ഒരാഴ്ചക്കുള്ളിൽ എല്ലാ പഞ്ചകർമ്മവും ചെയ്യണം“ എന്നാകും പലരുടെയും ഡിമാൻഡ്. അതു സാധ്യമല്ലല്ലോ എന്നു പറയുംബോൾ,വേറെ പലയിടത്തും ഞങ്ങൾ മുൻപു ചെയ്തിട്ടുണ്ടല്ലൊ എന്നാവും മറുപടി.കൂടുതൽ അന്വേഷിക്കുബോഴാണ് കാര്യം പിടികിട്ടുന്നത്.

കേരളീയ ആയുർവേദ ചികിത്സകൾ ആയ പിഴിചിൽ, നവരക്കിഴി, ഇലക്കിഴി ,ധാര ഇതൊക്കെയാണ് കക്ഷി ഉദ്ദേശിക്കുന്നത്.ഇതാണ് പഞ്ചകർമ ചികിത്സ എന്നു സായിപ്പിനെ തെറ്റിധരിപ്പിക്കുന്നതിൽ പല ആയുർവേദ ടൂറിസം സൈറ്റുകളും സഹായിച്ചിട്ടുണ്ട്.
മേൽ പറഞ്ഞവ ശരിയായ പഞ്ചകർമ ചികിത്സകളുടെ പൂർവ കർമ്മമായോ, (അകത്തേക്കും പുറത്തേയ്ക്കും ഉള്ള എണ്ണ, നെയ് മുതലയവയുടെയും തുടർന്നുള്ള വിയർപ്പിക്കലിന്റെയും സമ്മിശ്ര രൂപം) ചില രോഗങ്ങളുടെ ശമന ചികിത്സ ആയും ആണ് ആയുർവേദം നിർദ്ദേശിക്കുന്നത്.
ശരീരത്തിൽ ഉണ്ടാകുന്ന പല തരം മാലിന്യങ്ങളും,വിഷ വസ്തുക്കളും വായ്, നാസിക, മലദ്വാരം ഇവ വഴി മേൽ പറഞ്ഞ സ് നേഹ സ്വേദങ്ങൾക്കു ശേഷം ച്ഛർദ്ദിപ്പിച്ചോ(വമനം),വയറിളക്കിയോ(വിരേചനം),മൂക്കിൽ മരുന്നൊഴിച്ചോ(നസ്യം),എനിമ പോലെ(കുറച്ച് വ്യത്യാസമുണ്ട് .എളുപ്പം മനസ്സിലാകാൻ ഇങ്ങനെ പറഞ്ഞെന്നേ ഉള്ളൂ) കഷായങ്ങളൊ, തൈലങ്ങളൊ നൽകുക(വസ്തി- കഷായവസ്തി, തൈല വസ്തി എന്നിങ്ങനെ പല വിധം),കെട്ടി നിൽക്കുന്ന ദുഷിച്ച രക്തം നീക്കുന്നതു(രക്ത മോക്ഷം) ഇവയാണു ശരിയായ പഞ്ച കർമ്മങ്ങൾ.(പഞ്ചവിധ ശോധന കർമ്മങ്ങൾ എന്ന് പൂർണ രൂപം.)

ഇതെല്ലാം കൂടി ഒരുമിച്ച് ഒരാൾക്ക് ചെയ്യാൻ സാധ്യമല്ല. അതിന്റെ ആവശ്യവും ഇല്ല. അതിനു ശ്രമിച്ചാൽചിലപ്പോൾ ആളു വടിയായെന്നിരിക്കും.
പലരും ഒരു ദിവസത്തെ ശിരോധാരയൊക്കെ ചെയ്യാറുണ്ട്. ഇതൊക്കെ മിക്കവാറും സാഹചര്യങ്ങളിൽ ദോഷമായേ ഭവിക്കൂ. പക്ഷെ ഇതൊക്കെ ആവശ്യക്കാരനെ പറഞ്ഞു മനസ്സിലാക്കാനാണു പാട്.
നല്ല ആ‍യുർവ്വേദ സ്ത്ഥലങ്ങളിൽ, നല്ല ഒരു ഡോക്റ്ററുടെ മേൽ നോട്ടത്തിൽ മാത്രം ഇത്തരം ചികിത്സകൾ ചെയ്യുക.
ശരിയായ വിധം ചെയ്യുന്ന പഞ്ചകർമ്മങ്ങൾ കാൻസറിനു പോലും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നീക്കാനും പല വിധ രോഗങ്ങളിൽ നിന്നു സുഖം പ്രാപിക്കാനും ആയുർ ദൈർഘ്യം കൂട്ടാനും എല്ലാം സഹയകമാണ്.
ഓർക്കുക! ശരിയായ വിധത്തിൽ ചെയ്താൽ മാത്രമേ ഈ ഗുണങ്ങൾ കിട്ടുകയുള്ളു.

Friday, May 22, 2009

ആയുര്‍വ്വേദം എത്രത്തോളം സുരക്ഷിതമാണ് ?

ആയുർവേദ മരുന്നുകൾ സുരക്ഷിതമാണോ?

ആയുർവേദ മരുന്നുകൾ കഴിക്കുന്നതു അപകടമാണ്.കാരണം അവയിൽ സ്റ്റീറൊയിഡ്സ് കലർന്നിരിക്കും,അപായകരമായ ലോഹങ്ങൾ ഉണ്ടാകും- എന്ന പ്രചാരണം ഒരു കാലത്ത് ധാരാളമായിരുന്നു.പലരും അതു വിശ്വസിക്കുകയും ചെയ്യുന്നു.

സസ്യ ഭാഗങ്ങൾ, നെയ്യ്, പാൽ തുടങ്ങിയ ജന്തു ജന്യ വസ്തുക്കൾ, കക്ക, കവടി, ശംഖ്,അന്നഭേദി(Ferrus Sulphate- an iron salt) ഇവയൊക്കെയാണ് കേരളീയ ആയുർവേദ മരുന്നുകളിൽ സാധാരണ ഉപയോഗിക്കുന്നത്.

സസ്യങ്ങളിൽ പലതിലും ഫൈ റ്റൊ സ്റ്റീറൊയിഡുകൾ അടങ്ങിയിട്ടുണ്ട്.ഇവ നമ്മൾ സാധരണ കഴിക്കുന്ന ഭക്ഷണത്തിലും ഉണ്ടാകും. ഇവയുടെ പ്രത്യൌഷധങ്ങളും അതേ ചെടിയിൽ തന്നെ ഉണ്ടാകും.( ഇല്ലെങ്ഗിൽ ചെടിക്കു നിലനിൽക്കാൻ കഴിയില്ല.) ഇവ മുഴുവൻ ആയിട്ടാണു ആയുർവേദം ഉപയോഗിക്കുന്നത്. തന്നെയുമല്ല,ഫൈ റ്റൊ സ്റ്ററൊയിഡുകൾ കറ്ത്രിമ സ്റ്ററൊയിഡുകൾ പോലെ അപായകരമയമല്ല. വാദത്തിനു വേണ്ടി ആണെന്നു പറഞ്ഞാലും നെല്ലിക്കയും മഞ്ഞളും അടക്കമുള്ള പല ആഹാരങ്ങളും അപകടമാണെന്നു പറയേണ്ടി വരും.

BioChelated Iron ആണു നെല്ലിക്കയിൽ ഉള്ളത്.അതുകൊണ്ടാണ് സിന്തറ്റിക് അയെൺ പോലെ നെല്ലിക്കയിലെ ഇരുംബുസത്ത് അയെൺ വിഷബാധ ഉണ്ടാക്കത്തത്.

കടുക്ക പരിശോധിച്ചാൽ ചെംബിന്റെയും ഇരട്ടി മധുരം പരിശോധിച്ചാൽ സ്റ്ററൊയിഡുകൾ ഉള്ളതിന്റെയും രാസ ഫലം കാണിക്കും. എന്നാൽ ഇവ വേർ തിരിച്ചെടുത്ത് ഉപയോഗിച്ചാലാണ് അപകടം. അപായമുണ്ടാക്കുന്ന അളവിൽ ഈ ചെടികൾ അകത്താക്കുക അത്ര എളുപ്പമല്ല!

നാച്വ്വറൽ രൂപത്തിൽ ഇവ ഉപയൊഗിക്കുന്നതും കെമിക്കൽ വേർതിരിച്ച് ഉപയൊഗിക്കുന്നതും ഒരേ ഗുണമല്ല.

ഉദാഹരണത്തിന് സർപ്പഗന്ധയുടെ ചൂർണം 3 മുതൽ 5 ഗ്രാം വരെ കൊടുത്ത് കണ്ടിട്ടുണ്ട്. ഒരു കുഴപ്പവും കൂടാതെ. എന്നാൽ അതിൽ നിന്നും റിസെർപ്പ്പ്പിൻ മാത്രം എടുത്ത് ഗുളികയാക്കി വിൽക്കാൻ ശ്രമിച്ചപ്പോൾ കഴിച്ച രോഗികൾ ആത്മഹത്യാ പ്രവണത കാണിച്ചു. ഇവിടെ ആയുർവേദം എങ്ങിനെ പ്രതി ആകും? ഇങ്ങനെ വേർ തിരിച്ച് ഉപയോഗിക്കാൻ ആയുർവേദം പറയുന്നില്ല.ഇപ്പൊഴും സർപ്പഗന്ധചൂർണം വൈദ്യന്മാർ കൊടുക്കാറുണ്ട്.ആരും ആത്മഹത്ത്യാ പ്രവണത കാണിച്ച് കണ്ടിട്ടില്ല. സ്വാഭാവിക രൂപത്തിൽ പൊതുവെ ആയുർവേദമരുന്നുകൾ സുരക്ഷിതമാണ്.മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.അപ്പോൾ അല്പമായ അപകട സാധ്യതയും ഒഴിവാക്കാം.

വ്യാജന്മാർ എല്ലായിടത്തുമുണ്ട്. ഇംഗ്ലിഷ് മരുന്നുകൾ കലർത്തി കൊടുക്കുന്നവർ.പത്താം ക്ലാസ്സ് പാസ്സാകാത്തവൻ ഡോക്ടർ ആയി സർജറി ചെയ്തതും നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെ പാവം ശാസ്ത്രം എന്ത് പിഴച്ചു?





Thursday, May 21, 2009

ആയുര്‍വേദത്തെക്കുറിച്ചുള്ള മിഥ്യാ ധാരണകള്‍

ആയുർവ്വേദത്തിന്റെ ഒരു പുസ്തകത്തിലും മാംസ ഭക്ഷണം നിഷിദ്ധമായി പറയുന്നില്ല്ല. എന്നാൽ സസ്യ ആഹാരം മാത്രമാണു ആയുർവേദം അനുവദിക്കുന്നതെന്നു ധാരാളം ആളുകൾ വിശ്വസിക്കുന്നു . ബുദ്ധ മതം പ്രബലമായ കാലത്തു അന്നത്തെ വൈദ്യന്മാരും,പിന്നീട് വന്ന ബ്രാഹ്മണ സ്വഭാവമുള്ള കൂട്ടരായ വൈദ്യന്മാരും അവരുടേതായ ആഹാര രീതികൾക്കു പ്രാമാണ്യം കൊടുക്കുന്നതാണു ആയുർവേദമെന്ന രീതിയിൽ രോഗികളോ‍ട് നിർദ്ദേശിക്കാൻ തുടങ്ങിയതാണു കാലക്രമത്തിൽ ഇത്തരം ഒരു വിശ്വാസം പ്രചരിക്കാൻ കാരണം.
ഇതൊരു ചരിത്രപരമായ പ്രശ്നമാണ്.